Home Education വേനലവധി ക്ലാസുകള്‍ക്ക് കര്‍ശന നിരോധനം

വേനലവധി ക്ലാസുകള്‍ക്ക് കര്‍ശന നിരോധനം

0
വേനലവധി ക്ലാസുകള്‍ക്ക് കര്‍ശന നിരോധനം

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ഒരു സ്‌കൂളുകളും ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. ക്ലാസുകള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുതത്ാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
വേനലവധിക്ക് കുട്ടികള്‍ക്കായി സ്‌കൂളുകള്‍ പഠന ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇതിനെതിരെയാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here