വിമാനത്തിൽ നടന്നത് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധം തന്നെയെന്ന് വിമാനക്കമ്പനിയുടെ വിശദീകരണം: മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ പാഞ്ഞടുത്തുവെന്നും ഇൻഡിഗോയുടെ സ്ഥിരീകരണം

10

മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തുവെന്ന് ഇൻഡിഗോ കമ്പനിയുടെ വിശദീകരണം. സീറ്റ് ബെൽറ്റ് അഴിച്ച ഉടനെ മുന്നിലേക്ക് വന്നു. യാത്രക്കാരിലൊരാൾ തടഞ്ഞുവെന്ന് ഇ.പി ജയരാജന്റെ പേര് പരാമർശിക്കാതെ വിമാനക്കമ്പനിയുടെ വിശദീകരണം. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന്  വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ  വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട്  നോട്ടീസ് പുറപ്പെടുവിക്കും.

Advertisement

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു.

Advertisement