ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി; പരിശോധനകൾക്ക് തടസമില്ല

90

ഏഷ്യാനെറ്റിനെതിരായ ആരോപണം അതീവ ഗുരുതരമെന്ന് ഹെെക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഏഷ്യാനെറ്റ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എൻ നഗരേഷ് ഇത് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിന് മുഴുവൻസമയം പൊലീസ് സംരക്ഷണം നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സംഘർഷ സാധ്യതയുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. സുരക്ഷവേണമെന്ന് പറയുമ്പോൾ കാരണം വ്യക്തമാക്കണമെന്നും കൊച്ചി ഓഫീസിലെ എസ്.എഫ്‌.ഐ അതിക്രമത്തിന് ശേഷം മറ്റെന്തെങ്കിലും അനിഷ്ഠ സംഭവം ഉണ്ടായോയെന്നും കോടതി ചോദിച്ചു.
അക്രമ സംഭവങ്ങൾ ഉണ്ടായാൽ ആവശ്യമായ സംരക്ഷണം പൊലീസ് നൽകണമെന്ന് കോടതി ഉത്തരവായി. അതേസമയം കോടതി ഉത്തരവ് പോലിസ് റെയ്ഡിന് തടസ്സമാവില്ലെന്നും ആവശ്യമായ പരിശോധനകൾ പോലീസിന് നടത്താമെന്നും കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാൽ പോലിസ് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
കൊച്ചിയിൽ ഉണ്ടായ സംഭവത്തിൻ 8 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും  കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഏഷ്യാനെറ്റിന്റെ  കൊച്ചി , തിരുവനന്തപുരം,  കണ്ണൂർ ഓഫീസുകൾക്കാണ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നത്.

Advertisement
Advertisement