
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹർജി തളളി ഹൈക്കോടതി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാൻ നിന്നാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും. ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനമെടുക്കേണ്ടത്. ഹർജിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മലപ്പുറം സ്വദേശിയാണ് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.