സദാചാര ഗുണ്ടാ ആക്രമണം: കൊല്ലപ്പെട്ട ബസ് ഡ്രൈവറുടെ വനിതാ സുഹൃത്തിന്റെ മൊഴിയെടുത്തു; പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

44

ചേർപ്പ് പഴുവിലിൽ ബസ് ഡ്രൈവർ സഹറിന്റെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളുടെ വനിതാ സുഹൃത്തിന്റെ മൊഴിയെടുത്തു. ഇവർക്ക് കൗൺസിലിങ് ആവശ്യമെങ്കിൽ നൽകുമെന്ന് റൂറൽ എസ്.പി ഐശ്വര്യാ ഡോങ്റേ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്തു. ഫെബ്രുവരി 21 നാണ് സദാചാര ആക്രമണവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുന്നത്. അന്ന് മുതൽ പ്രതികളുടെ നമ്പരുകൾ സ്വിച്ച്ഡ് ഓഫ് ആണ്. സൈബർ സെല്ലിന്റെ സഹായത്താൽ പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 18ന് ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത്  മര്‍ദ്ദിക്കുകയായിരുന്നു. 

Advertisement
Advertisement