കുതിപ്പിനിടയിൽ കുത്തനെ ഇടിഞ്ഞ് സ്വർണവില; പവന് 120 രൂപ കുറഞ്ഞു

17

വില കുതിപ്പിനിടയിൽ സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വർണത്തിന്  600 രൂപ വർദ്ധിച്ചിരുന്നു.  പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 38880 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഇടിഞ്ഞു.  വിപണിയിൽ നിലവിലെ  വില 4860 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 15 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4035 രൂപയാണ്. 

Advertisement
Advertisement