ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജി.എസ്.ടി ഇല്ലെന്ന് നിർമ്മല സീതാരാമൻ

25

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യസഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല എന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10  ഇടപാടുകൾ  പൂർണമായും സൗജന്യമാണ് എന്നും ധനമന്തി അറിയിച്ചു. ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement
Advertisement