സ്വർണവിലയിൽ വീണ്ടും കുതിപ്പ്: പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി

13

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന്റെ വില 560 രൂപകൂടി 35,880 രൂപയിലെത്തി. 4485 രൂപയാണ് ഗ്രാമിന്റെ വില. 

35,320 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 33,320 രൂപയിൽനിന്ന് മൂന്നാഴ്ചകൊണ്ട് 2560 രൂപയുടെ വർധനവാണുണ്ടായത്.