സ്വർണവിലയിൽ വീണ്ടും വർദ്ധനവ്: പവന് 480 രൂപ വർധിച്ച് 35720 രൂപയായി; ഗ്രാമിന് 60 രൂപ വർധിച്ച് 4465 രൂപയായും ഉയർന്നു

12
9 / 100

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 480 രൂപ വർധിച്ച് 35720 രൂപയായി. ഗ്രാമിന് 60 രൂപ വർധിച്ച് 4465 രൂപയായും ഉയർന്നു.
കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ പെട്ടെന്നാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ശനിയാഴ്ച 240 രൂപ കൂടിയതോടെ വില 35,240 ആയി ഉയർന്നിരുന്നു.
ഈ മാസം തുടക്കത്തിൽ 36,800 രൂപയായിരുന്ന വില ദിവസങ്ങൾക്കുള്ളിൽ 35000 രൂപയിൽ എത്തുകയായിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചത്. തുടർന്നാണ് സ്വർണവില കുറഞ്ഞത്.