മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ ഇന്ന് സ്വർണവിലയിൽ വർധനവ്. പവന് 400 രൂപ വർധിച്ച് 41,120 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 5140 രൂപയായി.കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവായിരുന്നു. മാർച്ച് ആറ് 41,480 രൂപയെന്ന ഈ മാസത്തെ ഉയർന്നനിലയിലായിരുന്നു വില. മാർച്ച് ഏഴിന് 160 രൂപ കുറഞ്ഞു. മാർച്ച് എട്ടിന് 520 രൂപയുടെ കുറവാണുണ്ടായത്. ഒമ്പതിന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ കുറഞ്ഞ നിരക്കായ 40,720ലെത്തി. തുടർന്നാണ് ഇന്നത്തെ വർധനവ്.
Advertisement
Advertisement