19 രൂപയുടെ ഞെട്ടിക്കുന്ന പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ

244

സാധാരണക്കാർക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. കോവിഡ് പ്രതിസന്ധിയുടെ കൂടെ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് വരുന്ന ബി.എസ്.എൻ.എൽ വരിക്കാർക്ക് കൈത്താങ്ങുമായിയാണ് പുതിയ പ്ലാൻ എത്തുന്നത്. പുതിയ പ്ലാൻ അനുസരിച്ച് ഒരു മാസത്തേക്ക് നമ്പർ നിലനിർത്തുന്നതിന് 19 രൂപയാണ് വേണ്ടത്. പ്രതിവർഷം ഏകദേശം 228 രൂപ ആയി ഈ കണക്ക് നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് കോൾ നിരക്കിലും കുറവുണ്ടാകും.

Advertisement

മിനിറ്റിന് 20 പൈസ എന്ന നിരക്കിലാണ് കുറവ് കൊണ്ടുവരുന്നത്. പുതിയ പ്ലാൻ ബിഎസ്എൻഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രീപെയ്‍ഡ് പ്ലാനുകൾക്ക് ഒപ്പം വോയിസ് വൗച്ചർ പ്ലാൻ എന്ന പേരിലാണ് ഇതുൾക്കൊള്ളിച്ചിരിക്കുന്നത്. വോയിസ്‌റെയ്റ്റ്കട്ടർ_19 എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. കേരളത്തിൽ ഈ പ്ലാൻ നടപ്പിലായിട്ടില്ല. വോയിസ്_റെയ്റ്റ്_കട്ടർ_21 എന്ന പേരിലറിയപ്പെടുന്ന പ്ലാൻ കേരളത്തിൽ ലഭ്യമാണ്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മിനിറ്റിന് 230 പൈസയാണ് കോൾ ചാർജ്. പക്ഷേ ഇതിന്റെ പ്രതിവർഷ പ്ലാനുകൾ കേരളത്തിൽ ലഭ്യമല്ല.

ടെലികോം നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ മറ്റു കമ്പനികളും പ്ലാനുകളുമായി രംഗത്തെത്തി തുടങ്ങി. എയർടെൽ, വോഡാഫോൺ-ഐഡിയ തുടങ്ങിയ കമ്പനികളുടെയൊക്കെ തുടക്ക പ്ലാനുകൾ 50 രൂപയാണ്. ഇത് 120 രൂപ വരെ ഉയരാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ മികച്ച  പ്ലാൻ ബിഎസ്എൻഎലിന്റേതു തന്നെയാകും. 

Advertisement