ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്; തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ കടന്നു, എട്ട് മാസത്തിനിടെ വർധിച്ചത് 16 രൂപ

26

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 89.18 രൂപയും ഡീസൽ വില 83.33 രൂപയുമായി. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് കൂടിയത്.