ഇന്ധന വില സർവകാല റെക്കോർഡിൽ: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ വില 90ൽ

27

ഇന്ധന വില സർവകാല റെക്കോർഡിൽ. തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 30 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89.48 രൂപയും ഡീസലിന് 83.59 രൂപയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോളിന് 87.87രൂപയായി. ഡീസലിന് 83.59 രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 88.04 രൂപയും ഡീസലിന് 82.27 രൂപയുമാണ് വില.