തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം 4.22രൂപ പെട്രോളിനും 4.65 രൂപ ഡീസലിനും വർധിച്ചു.
കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 87 രൂപ 22 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.