ഇന്ധനവില ഇന്നും വർധിച്ചു: പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്

8

ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്.

ഇതോടെ, കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 93 രൂപ 14 പൈസയായി.
ഒരു ലിറ്റർ ഡീസലിന് 88 രൂപ 32 പൈസയായി.

തിരുവനന്തപുരത്ത് പെട്രോൾ വില 95 കടന്നു. പെട്രോളിന് 95.02 രൂപയും
ഡീസലിന് 90.08 രൂപയുമാണ് നിലവിൽ വില.

കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധനവില വർധിക്കുകയാണ്. ഇന്നലെ പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.