ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്: പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്

10

പെട്രോൾ-ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമായി. മെയ് മാസം 12 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് ഇന്ധനവില കൂടാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്.