പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു: പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്; ഡീസൽ വില 90 കടന്നു; ഒരു മാസത്തിനിടെ വർധിച്ചത് അഞ്ച് രൂപ

4

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില.

മൂപ്പത് ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്.