ഇന്ധന വില വീണ്ടും വർധിച്ചു: പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്; പെട്രോൾ വില 95 പിന്നിട്ടു

13

ഇന്ധന വില വീണ്ടും വർധിച്ചു.പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു.

പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95 രൂപ 13 പൈസയിൽ എത്തിയത്. ഒരു ലിറ്റർ ഡീസലിന് 91 രൂപ 58 പൈസയാണ്.

ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയിലും മുംബൈയിൽ 100.98 രൂപയിലുമെത്തി. ഡീസൽ വില ഡൽഹിയിൽ 85.66 രൂപയും മുംബൈയിൽ 92.66 രൂപയുമാണ്.