ഇന്ധനവില ഇന്നും കൂട്ടി; 28 പൈസ വീതമാണ് വർധിച്ചത്

8

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.

ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 95 രൂപ 41 പൈസയും ഡീസലിന് 91 രൂപ 86 പൈസയുമായി. മെട്രോ നഗരമായ മുംബൈയിൽ പെട്രോൾ വില 100 കടന്നു. ജൂൺ മാസം ഇത് നാലാം തവണയാണ് തുടർച്ചയായി ഇന്ധനവില കൂടുന്നത്.