ഇന്ധനവില വീണ്ടും വർധിച്ചു: പെട്രോൾ വില 91 കടന്നു

6

ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്. 

തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.

ഫെബ്രുവരിയില്‍ ഇത് പത്താംതവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.