വീണ്ടും ഇന്ധനവില വർധിച്ചു: വില വർധിക്കുന്നത് ഈ മാസം 15 ദിവസത്തിനിടയിൽ ഒൻപതാം തവണ; പുതുക്കിയ പാചകവാതക വിലയും പ്രാബല്യത്തിൽ

29

സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്. 

അതേസമയം പുതുക്കിയ പാചകവാതക വിലയും ഇന്നുമുതല്‍ നിലവില്‍ വന്നു. സിലിന്‍ഡറിന് അമ്പതുരൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു സിലിന്‍ഡറിന്റെ (14.2 കിലോഗ്രാം) വില 769 രൂപയായി. നിലവില്‍ 719 രൂപയായിരുന്നു വില.

മുംബൈയിൽ ഔറംഗബാദിനടുത്ത പര്‍ബനിയില്‍ പെട്രോള്‍വില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്.