സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില.
ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.