സ്വർണവിലയിൽ വീണ്ടും ഇടിവ്: ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി

20

സ്വർണവിലയിൽ വീണ്ടും ഇടിവ്. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 35,320 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 30 രൂപ താഴ്ന്ന് 4415ലുമെത്തി. 35,560 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.76 ഡോളറായി കുറഞ്ഞു. യുഎസ് ട്രഷറി ആദായം 1.6ശതമാനമായി വർധിച്ചതും ഡോളർ സൂചിക കരുത്തുകാട്ടിയതുമാണ് സ്വർണവിലയെ ബാധിച്ചത്.