ഇടവേളക്ക് ശേഷം വീണ്ടുമുയർന്ന് സ്വർണവില; പവൻ വില വീണ്ടും 42,000 കടന്നു

9

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200  രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു.  ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4345 രൂപയാണ്.   അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു.

Advertisement
Advertisement