സ്വർണവിലയിൽ നേരിയ വർധന: പവന് 120 രൂപകൂടി 35,440 രൂപയായി

5

തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിലും വിലവർധിച്ചു. സ്‌പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെസ്വാധീനിച്ചത്.