ആക്‌സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികൾ വിൽക്കും

15

സർക്കാരിന്റെ കൈവശമുള്ള ആക്‌സിസ് ബാങ്കിന്റെ 1.95ശതമാനം ഓഹരികൾ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫർ ഫോർ സെയിൽവഴിയായിരിക്കും വില്പന.

ഓഹരിയൊന്നിന് 680 രൂപ നിരക്കിൽ 3.5കോടി ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56ശതമാനം ഓഹരികളായിരുന്നു സർക്കാരിന് ആക്‌സിസ് ബാങ്കിലുണ്ടായിരുന്നത്. 2021 മാർച്ച് 31ആയപ്പോഴേയ്ക്കും ഇത് 3.45ശതമാനമായി കുറഞ്ഞിരുന്നു. 

റിപ്പോർട്ട് പുറത്തുവന്നതോടെ ആക്‌സിസ് ബാങ്കിന്റെ ഓഹരി വില 1.32ശതമാനം താഴ്ന്നു. ഒരുവർഷത്തിനിടെ 115ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകർക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാൻ അവസരമുണ്ട്.