ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടി

24

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സെപ്തംബർ 31നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു  സർക്കാർ അറിയിച്ചത്. ഇത് ഡിസംബർ 31ലേക്ക് നീട്ടുകയായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. 2021-22 വർഷത്തെ ആദായനികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതിദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിട്ടേൺ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31 വരെ നീട്ടിയെന്ന് കേന്ദ്രം അറിയിച്ചു.