ഓഹരി വിപണിയിൽ ഇടിവ്: സെൻസെക്സ് 222 പോയന്റ് നഷ്ടത്തിൽ

6

ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്‌സ് 222 പോയന്റ് നഷ്ടത്തിൽ 51,101ലും നിഫ്റ്റി 64 പോയന്റ് താഴ്ന്ന് 15,054ലിലുമാണ് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ 637 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭന്തര സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ പൊതുമേഖല ബാങ്ക് ഓഹരികളാണ് നേട്ടത്തിൽമുന്നിൽ. 

റിലയൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, സൺ ഫാർമ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

ഏഷ്യൻ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, മാരുതി, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ടൈറ്റാൻ, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.