ഇരുട്ടടി അടുക്കളയിലേക്കും: പാചകവാതകത്തിനും വില കൂട്ടി

56

സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 726 രൂപയാണ് പുതിയ വില. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

കാസർക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഡിസംബറിലാണ് ഇതിനു മുമ്പ് വില വർധിപ്പിച്ചത്. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.