Home Lifestyle Business സ്വർണവിലയിൽ വൻ കുതിപ്പ്: പവന് 640 രൂപ വർധിച്ച് 45200 രൂപയായി

സ്വർണവിലയിൽ വൻ കുതിപ്പ്: പവന് 640 രൂപ വർധിച്ച് 45200 രൂപയായി

0
സ്വർണവിലയിൽ വൻ കുതിപ്പ്: പവന് 640 രൂപ വർധിച്ച് 45200 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. അമേരിക്കയിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച  സ്വർണ വിലയെ ഉയർത്തിയിരിക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ചയോടുകൂടസ്വർണ വില അന്താരാഷ്ട്ര വിപണിയിൽ 2020 ഡോളറിലേക്ക് എത്തി. 40 ഡോളറിന്റെ വർദ്ധനവാണ് ഇന്നലെ മാത്രമുണ്ടായത്.  2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 80 രൂപ ഉയർന്നു. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.  സംസ്ഥാനത്തെ വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ച്  82 രൂപയായി. അതേസമയം  ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here