
സ്വര്‍ണവില സര്‍വ്വകാല റെക്കോഡിലെത്തി. ഗ്രാമിന് 50 രൂപ കൂടി 5700 രൂപയായി. ഇതോടെ പവന്‍റെ വില 45,600 ആയി ഉയര്‍ന്നു. ഗ്രാമിന് 5665 രൂപയായിരിന്നു ഇതുവരെയുള്ള റെക്കോഡ്.
യുഎസ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണം. ബാങ്കിംഗ് പ്രതിസന്ധി രൂക്ഷമായത് അന്താരാഷ്ട്ര വിപണിയില്‍ വര്‍ധനയ്ക്ക് കാരണമായി.
കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ വില.
ഇതിന് മുമ്പ് ഏപ്രില്‍ 14നാണ് റെക്കോഡ് നിലവാരമായ 45,320 രൂപ രേഖപ്പെടുത്തിയത്. പിന്നീട് 44,560 രൂപയിലേയ്ക്ക് താഴുകയും ചെയ്തു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യഭീതിയും വീണ്ടും തലപൊക്കിയതോടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.