നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ: സെൻസെക്‌സ് 438 പോയന്റ് നേട്ടത്തിൽ

3

നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ. നിഫ്റ്റി 14,500ന് മുകളിലെത്തി. 
സെൻസെക്‌സ് 438 പോയന്റ് നേട്ടത്തിൽ 48,388ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 14,511ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1090 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 210 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 43 ഓഹരികൾക്ക് മാറ്റമില്ല. 
ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, മാരുതി, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, നെസ് ലെ, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ആക്‌സിസ് ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.