ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു: സെന്‍സെക്‌സ് 561 പോയന്റ് നേട്ടത്തില്‍, നിഫ്റ്റി 161 പോയന്റ് ഉയർന്നു

8

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 561 പോയന്റ് നേട്ടത്തില്‍ 51,307ലും നിഫ്റ്റി 161 പോയന്റ് ഉയര്‍ന്ന് 15,085ലുമാണ് വ്യാപാരം നടക്കുന്നത്.

തുടര്‍ച്ചയായി ആറാംദിവസമാണ് ഓഹരി വിപണിയിലെ കുതിപ്പ്, ബജറ്റിനുശേഷം വിപണിയില്‍ നഷ്ടമുണ്ടായിട്ടേയില്ല. ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 468 ഓഹരികള്‍ നഷ്ടത്തിലുമാണ്. 92  ഓഹരികള്‍ക്ക് മാറ്റമില്ല. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, എസ്ബിഐ, ഗെയില്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എന്‍ടിപിസി, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.