ഓഹരി വിപണിയിൽ നഷ്ടം: നിഫ്റ്റി 14,500ന് താഴെയെത്തി

6

ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്‌സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാർച്ച് സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ അവസാനിക്കുന്നദിമായതുമാണ് വിപണിയെ ബാധിച്ചത്. 

ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, റിലയൻസ്, എച്ച്‌സിഎൽ ടെക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൽആൻഡ്ടി, നെസ് ലെ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.