നേട്ടമില്ലാതെ വിപണി: സൂചികകൾ നഷ്ടത്തിൽ

10

തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് വ്യാപകമായി ലാഭമെടുത്തതോടെ രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിലായി. സെൻസെക്‌സ് 87 പോയന്റ് നഷ്ടത്തിൽ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്. 

ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.  

ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്‌സ്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്. 

നിഫ്റ്റി ഐടി, ഓട്ടോ, ഹെൽത്ത്‌കെയർ, എഫ്എംസിജി, മെറ്റൽ ഉൾപ്പെടയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലും നേട്ടമില്ല. 

കോവിഡിനിടയിലും വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും തിരുത്തലുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലിയുരുത്തൽ.