ചൂട് കനത്തതോടെ സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 150 രൂപയാണ് ഇപ്പോഴത്തെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. റമദാന്‍ കൂടി എത്തിയാല്‍ നാരങ്ങ വില 300 കടക്കും.ദിവസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 50 രൂപയായിരുന്നു ചെറുനാരങ്ങയുടെ വില. ഒരാഴ്ചക്കിടെ നൂറ് രൂപയോളം വര്‍ധിച്ച് 130 മുതല്‍ 150 രൂപ വരെയാണ് ഇപ്പോഴത്തെ വില. വേനല്‍ വരും ദിവസങ്ങളില്‍ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരും. റമദാന്‍ കൂടി എത്തിയാല്‍ കിലോയ്ക്ക് 250 മുതല്‍ 300 രൂപ വരെ വില കൂടാനാണ് സാധ്യത.തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്. ഉള്ളിയും തക്കാളിയുമുള്‍പ്പെടെ വില കുറഞ്ഞ് നില്‍ക്കുമ്പോളാണ് സീസണിലെ അത്യാവശ്യക്കാരനായ ചെറുനാരങ്ങ വലിയ വിലയില്‍ എത്തുന്നത്. ഇനി ഒരു മഴക്കാലം എത്തും വരെ നാരങ്ങ നീര് കുടിക്കാന്‍ മലയാളികള്‍ പാടുപെടും.
ചൂട് കനത്തു; ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു; കിലോയ്ക്ക് 150 രൂപയിലെത്തി
Advertisement
Advertisement