
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് വിൽപ്പന അതിവേഗം. 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സർവീസ് ആരംഭിക്കുന്നത് 28-നാണ്. കാസർകോടുനിന്നുള്ള സർവീസ് 26-ന് ആരംഭിക്കും.
ഞായറാഴ്ച എട്ടു മണിക്ക് ബുക്കിങ് ആരംഭിച്ച ട്രെയിനിന്റെ എക്‌സിക്യൂട്ടിവ് ചെയർ കാർ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റു തീർന്നു. സർവീസ് ആരംഭിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് എക്‌സിക്യൂട്ടിവ് ചെയർ കാർ ടിക്കറ്റുകൾ ലഭ്യമല്ല.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ചെയർ കാറിൽ 1520 രൂപയും എക്‌സിക്യൂട്ടിവ് ചെയർ കാറിന് 2815 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചെയർകാറിൽ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ഉള്ളത്. ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് വഴിയും സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്ത് നിന്ന് (ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർകാർ)
കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗൺ- 765, 1420
തൃശൂർ- 880, 1650
ഷൊർണൂർ- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂർ- 1260, 2415
കാസർകോട്- 1590, 2880
കാസർകോട് നിന്ന് (ചെയർകാർ, എക്‌സിക്യൂട്ടീവ് ചെയർകാർ)
കണ്ണൂർ- 445, 840
കോഴിക്കോട്- 625, 1195
ഷൊർണൂർ- 775, 1510
തൃശൂർ- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815