ആരോഗ്യ പ്രവർത്തകന് കോവിഡ്; വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം അടച്ചു

60

വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. അതിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്ര ദിവസത്തേക്ക് ആരോഗ്യ കേന്ദ്രം അടച്ചിടണമെന്ന തീരുമാനം നാളെയുണ്ടാകും. നിലവിൽ ലോക്ക് ഡൗണിന്റെ സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. 

Advertisement
Advertisement