ചാവക്കാട് കുരഞ്ഞിയൂരിലെ മങ്കിപോക്സ് മരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍: 21 പേര്‍ നിരീക്ഷണത്തിലുണ്ട്, ആർക്കും രോഗ ലക്ഷണങ്ങളില്ല

29

ചാവക്കാട് കുരഞ്ഞിയൂരിലെ മങ്കിപോക്സ് മരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.രാജന്‍. 21 പേര്‍ നിരീക്ഷണത്തിലുണ്ട്. ആർക്കും രോഗ ലക്ഷണങ്ങളില്ല. മരിച്ച യുവാവിന് മറ്റു രോഗങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണ്. 21 ന് രോഗം പകർന്നിരുന്നെങ്കിൽ മറ്റുള്ളവർക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരില്‍ ചെറിയ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ പ്രവർത്തകരെ കാണണം. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement