മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച ചാവക്കാട് ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന

28

മങ്കിപോക്‌സ് ബാധിച്ച് യുവാവ് മരിച്ച ചാവക്കാട് ആരോഗ്യ വകുപ്പിന്റെ ഉന്നതതല വിദഗ്‍ധ സംഘം പരിശോധന നടത്തി. മരിച്ച ഇരുപത്തിരണ്ടുകാരന്റെ വീട് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇയാൾ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെ രേഖകളും വിദഗ്‍ധ സംഘം പരിശോധിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി.മീനാക്ഷി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അരവിന്ദ് ആര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫസർ ഡോ. നസീമുദ്ധീന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആശ കെ.പി, സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ലക്ഷ്മി ജി.ജി. എന്നിവരാണ് വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement