തേങ്ങയുടെ പോഷകഗുണങ്ങൾ

52

തേങ്ങയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, ഫൈബർ, വൈറ്റമിൻ ഡി, മാഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ കലവറയെന്ന വിശേഷണം എല്ലാവിധ വാതപിത്തകഫ രോഗങ്ങളെയും കാൻസർ അടക്കമുള്ള ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കുവാനും തേങ്ങയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പറയുന്നത് ഈ ഘടകങ്ങൾ തേങ്ങയിൽ അടങ്ങിയിട്ടുള്ളതിനാലാണ്.

Advertisement

തെങ്ങിൻ ചക്കരയിൽ കാൽസ്യം, അയേൺ, ഫോസ്ഫറസ് എന്നിവയാണ് പ്രധാനമായി അടങ്ങിയിട്ടുള്ളത്. കരിക്കിൽ കാൽസ്യം, അയേൺ, പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ്, മാഗ്നീഷ്യം, ക്ലോറിൻ എന്നിവയും ഇളനീരിൽ ഗ്ലൂക്കോസ്, സോഡിയം, മാംസ്യം, ജീവകം സി, പൊട്ടാസ്യം, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗങ്ങൾക്കും കരൾ മൂത്രാശയസംബന്ധമായ രോഗങ്ങൾ ഇളനീർ നല്ലതാണ്. മഞ്ഞപ്പിത്തത്തിന് കീഴാർനെല്ലി ഇളനീരിൽ ചേർത്ത് നൽകുന്നതടക്കമുള്ള പാരമ്പര്യ ചികിത്സ നല്കിപോരുന്നു.

ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. കുട്ടികൾക്ക് ചൂടുകുരു ഉണ്ടായാൽ മച്ചിങ്ങ (മെളിച്ചിൽ) ഉരച്ച് പുരട്ടുന്നത് നല്ലതാണ്. മുടിയുടെ വളർച്ചയ്ക്കും വായ്പുണ്ണിനും തലവേദനയ്ക്കും മച്ചിങ്ങ നല്ലതാണ് എന്ന് പഴമക്കാർ വ്യക്തമാക്കുന്നു.

ഗർഭാശയശുദ്ധിക്കും ചിക്കൻപോക്സിനും കരിക്ക് വളരെ നല്ലതാണെന്നും അസ്ഥിസംബന്ധമായ കാൻസർ, അസ്ഥിവേദന, സ്ത്രീജന്യ രോഗങ്ങൾക്കും തെങ്ങിൻപൂക്കുല ഉത്തമമാണെന്നും പരമ്പരാഗത ചികിത്സകർ വ്യക്തമാക്കുന്നു.

കേശസംരക്ഷണത്തിനായും നീരിറക്കം തടയുന്നതിനാലുമുള്ള എണ്ണകൾ പരമ്പരാഗതമായി നിർമ്മിച്ചിവരുന്നത് വെളിച്ചെണ്ണ ഉപയോഗിച്ചാണ്.

Advertisement