കോവിഡ് കേസുകള്‍ കൂടുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രത നിർദ്ദേശം

65

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം.  പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ശക്തമായി തുടരണമെന്ന്  ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി . പോസിറ്റിവിറ്റി നിരക്ക് 0.61 ൽ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ  തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്

Advertisement
Advertisement