രാജ്യത്ത് കോവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ: 24 മണിക്കൂറിനിടെ 58,097 പേർക്ക് രോഗം സ്ഥിരീകരിച്ചു; 534 മരണം

9

രാജ്യത്ത് കോവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി.പി.ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിനേഷൻ ക്യാമ്പുകൾ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും.

Advertisement
Advertisement