രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ കുറവ്: 24 മണിക്കൂറിനിടെ 1,07,731 പുതിയ രോഗികൾ; മരണ നിരക്കിൽ കേരളം മുന്നിൽ

4

രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് പറയുന്നു. അതേസമയം, മരണനിരക്കിൽ കേരളം മുന്നിലാണ്.

Advertisement

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ  ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍  നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും.

Advertisement