24 മണിക്കൂറിനിടെ രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ്: പകുതിയിലധികവും കേരളത്തിൽ

15

24 മണിക്കൂറിനിടെ രാജ്യത്ത് 35,178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,169 പേര്‍ രോഗമുക്തി നേടി. 440 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാ​ജ്യ​ത്തു​ട​നീ​ളം 3,22,85,857 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പി​ടി​പെ​ട്ട​ത്. ഇ​തി​ല്‍ 3,14,85,923 പേ​രും ഇ​തി​നോ​ട​കം രോ​ഗ​മു​ക്ത​രാ​യി. 3,67,415 പേ​രാ​ണ് നി​ല​വി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന​ത്. 4,32,519 പേ​രു​ടെ ജീ​വ​ന്‍ ഇ​തു​വ​രെ കോ​വി​ഡ് ക​വ​ര്‍​ന്നു.

രാ​ജ്യ​ത്തു​ട​നീ​ളം 56,06,52,030 ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 55,05,075 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തു​വ​രെ 49,84,27,083 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഐ​സി​എം​ആ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സ്ഥി​രീ​ക​രി​ച്ച പു​തി​യ കേ​സു​ക​ളി​ല്‍ പ​കു​തി​യി​ലേ​റെ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് കേ​ര​ള​ത്തി​ലാ​ണ്.