തൃശൂർ ജില്ലയിൽ 437 പേർക്ക് കൂടി കോവിഡ്: 261 രോഗമുക്തർ

9

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 437 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,060 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,52,613 ആണ്. 5,46,401 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 415 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 12 പേർക്കും, ആരോഗ്യ പ്രവർത്തകരായ 05 പേർക്കും,, ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Advertisement

5,514 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,357 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,748 പേർക്ക് ആർടി പിസിആർ പരിശോധനയും, 409 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,12,336 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.93% ആണ്.

ജില്ലയിൽ ഇതുവരെ 45,65,489 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,49,394 പേർ ഒരു ഡോസ് വാക്സിനും, 21,16,095 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 48,075 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Advertisement