ഉമ്മൻചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു

28

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴി‍ഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു. ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഉമ്മൻചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു