തൃശൂർ ജില്ലയിലും രോഗികളുയരുന്നു: 561 പേർക്ക് കൂടി കോവിഡ്: 153 രോഗമുക്തർ; ടി.പി.ആർ

11

തൃശൂർ ജില്ലയിൽ ശനിയാഴ്ച 561 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 153 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,465 ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,174 ആണ്. 5,46,554 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

Advertisement

ജില്ലയിൽ ശനിയാഴ്ച സമ്പർക്കം വഴി 550 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 07 പേർക്കും, ആരോഗ്യ പ്രവർത്തകരായ 02 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

5,403 പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 886 പേർക്ക് ആന്‍റിജൻ പരിശോധനയും, 4,134 പേർക്ക് ആർടി പിസിആർ പരിശോധനയും, 383 പേർക്ക് സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,17,739 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.38% ആണ്.

ജില്ലയിൽ ഇതുവരെ 45,89,312 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,72,093 പേർ ഒരു ഡോസ് വാക്സിനും, 21,17,219 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 65,732 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

Advertisement