സുപ്രീംകോടതിയെയും വരിഞ്ഞുമുറുക്കി കോവിഡ്: അമ്പത് ശതമാനം ജീവനക്കാർത്ക് കോവിഡ് സ്ഥിരീകരിച്ചു, കേസുകൾ പരിഗണിക്കുന്നത് വീഡിയോ കോൺഫറൻസിലൂടെ

6

സുപ്രിംകോടതിയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോടതി മുറികള്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. സുപ്രികോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തമാക്കിയ ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 90 ജീവനക്കാരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതേതുടർന്ന് ജഡ്ജിമാർ ആരും ഇന്ന് സുപ്രിംകോടതിയിലെത്തിയില്ല. വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരുന്നു സിറ്റിംഗ്. ഒൻപത് മാസത്തിന് ശേഷമാണ് ജഡ്ജിമാർ സുപ്രിംകോടതിയിലേക്ക് വരാത്ത സാഹചര്യമുണ്ടാകുന്നത്.