ആശങ്കയിൽ രാജ്യം: 24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കോവിഡ്

5

24 മണിക്കൂറിനിടെ 62,258 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 30,386 പേര്‍ കൂടി രോഗമുക്തി നേടുകയും 291 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് 1,19,08,910 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,12,95,023 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 4,52,647 സജീവ കേസുകളാണുള്ളത്. 1,61,240 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇതിനോടകം 5,81,09,773 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.